കലാഭവന്‍ ഷാജോണിന്റെ മകന്‍ യോഹാന്‍ ഷാജോണും കൂട്ടരും ഒന്നിക്കുന്ന ‘സമാധാന പുസ്തകം’ ഒടിടിയില്‍.
യോഹന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. ജൂലായ് 19ന് തീയേറ്റലെത്തിയ ചിത്രമാണ് ഇപ്പോള്‍ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മിച്ച ചിത്രം ജൂലായ് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഒടിടി പ്രേക്ഷകര്‍. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ സൈന പ്ലേ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഒടിടി പ്ലാറ്റ്‌ഫോം പുറത്തിവിട്ടിട്ടില്ലെങ്കിലും ഉടന്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ അരുണ്‍ ഡി. ജോസ്, സംവിധായകന്‍ രവീഷ് നാഥ്, സി.പി ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് സമാധാന പുസ്തകത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. സിജു വില്‍സന്‍, നെബീസ് ബെന്‍സണ്‍, ജെയിംസ് ഏലിയ, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.