ജനങ്ങളുടെ വയറ്റത്തടിച്ച് സപ്ലൈകോ. അരക്കിലോ ചെറുപയർ സപ്ലൈകോയില്‍ വില്‍ക്കുന്നത് 86 രൂപയ്‌ക്ക്.
പൊതുവിപണിയില്‍ 48 രൂപ മുതല്‍ 60 രൂപയ്‌ക്കുമെന്നിരിക്കെയാണ് സപ്ലൈകോയുടെ കടുംവെട്ട്.
നാല് രൂപ ജിഎസ്ടി ഉള്‍പ്പെടെയാണു സപ്ലൈകോയിലെ വില. പ്രീമിയം ഇനത്തിലെ ചെറുപയറായതിനാലാണ് വിലയെന്നാണ് അധികൃതരുടെ വിശദീകരണം. വരുന്ന മാസം പുതിയ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നും സപ്ലൈകോ അധികൃതർ പറയുന്നു.