സപ്ലൈകോ വിപണിയില്‍ പഞ്ചസാര എത്താതായിട്ട് ഒരു വര്‍ഷം

സൈപ്ലകോ വിപണികളില്‍നിന്ന് പഞ്ചസാര കളംവിട്ടിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഓണത്തിനാണ് സൈപ്ലകോ മാർക്കറ്റിലൂടെയും റേഷൻ കടകളിലൂടെയും അവസാനമായി വിതരണം ചെയ്തത്.

ഇടനിലക്കാരെ ഒഴിവാക്കി മില്ലുകളില്‍നിന്ന് നേരിട്ടാണ് സൈപ്ലകോയിലേക്ക് പഞ്ചസാര എത്തിച്ചിരുന്നത്.

മില്ലുകളില്‍ മുൻകൂർ പണം നല്‍കിയാലേ പഞ്ചസാര കിട്ടൂ. എന്നാല്‍, കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ പണം നല്‍കുന്നതില്‍ വീഴ്ച വന്നതിനാലാണ് മില്ലുകള്‍ വിതരണം നിർത്തിയത്. പഞ്ചസാര വ്യാപാരികള്‍ക്ക് കുടിശ്ശിക നല്‍കാത്തതിനാല്‍ വിതരണക്കാർ ടെൻഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു.

സപ്ലൈകോക്ക് അർഹമായ പണം സർക്കാറില്‍നിന്ന് ലഭിച്ചാലും ഓണത്തിനുമുമ്ബ് പഞ്ചസാര എത്തിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ല. പൊതുവിപണിയില്‍ പഞ്ചസാരക്ക് 45 രൂപ വിലയുള്ളപ്പോള്‍ സപ്ലൈകോയില്‍ 28 രൂപക്കാണ് നല്‍കിയിരുന്നത്.

കൃത്യമായി പണം ലഭിക്കാത്തതിനാല്‍ ഹിന്ദുസ്‍ഥാൻ ലീവറിനെപോലുള്ള സബ്സിഡി ഇതര ബ്രാൻഡഡ് സാധനങ്ങളുടെ വിതരണക്കാരും സൈപ്ലകോയെ കൈയൊഴിഞ്ഞിരിക്കുകയാണ്. റേഷൻ കടകളിലൂടെ ബി.പി.എല്‍ കാർഡ് ഉടമകള്‍ക്ക് നല്‍കിയിരുന്ന പഞ്ചസാരയും വിതരണം ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *