മണ്ഡലകാലത്തോട് അനുബന്ധിച്ച് ഭക്തജനങ്ങളുടെ യാത്രാ തിരക്ക് കണക്കിലെടുത്ത് ചെന്നൈ-കൊച്ചി മാര്‍ഗ്ഗം അധിക വിമാന സര്‍വീസുകള്‍.
കൊച്ചിയിലേക്കുള്ള പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണം സാധാരണയായി അഞ്ച് ആണ്. ഇത് എട്ടായി ഉയര്‍ന്നു.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവയുടെ സര്‍വീസ് ആണ് ലഭ്യമാകുക. ഇന്‍ഡിഗോ 40 പ്രതിവാര ഫ്‌ലൈറ്റുകള്‍ നടത്തുമ്ബോള്‍ സ്‌പൈസ് ജെറ്റ് ആഴ്ചയില്‍ 20 വിമാനങ്ങള്‍ ഈ റൂട്ടില്‍ നടത്തുന്നു. നേരത്തെ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചിരുന്ന മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഏഴ് വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ വിമാനക്കമ്ബനികള്‍ ഇരുമുടിക്കെട്ട് ഹാന്‍ഡ് ലഗേജായി കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ വ്യവസ്ഥ ജനുവരി 25 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.