2034ലെ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം സഊദി അറേബ്യക്ക് ലഭിക്കുമെന്ന് ഉറപ്പായതോടെ രാജ്യത്തെ ഫുട്ബോള് സ്റ്റേഡിയങ്ങളുടെ മുഖംമാറാനും കളമൊരുങ്ങി.
ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങള്ക്ക് സാക്ഷ്യംവഹിച്ചതില് ഏറ്റവും മികച്ച സാങ്കേതികമികവുള്ള സ്റ്റേഡിയങ്ങളാകും വിശ്വകിരീടത്തിനായുള്ള പോരാട്ടങ്ങള്ക്ക് സഊദി ഒരുക്കുക. സഊദി കായിക മന്ത്രാലയവും സഊദി ഫുട്ബോള് ഫെഡറേഷനും ഇതിനുള്ള നീക്കങ്ങള് തുടങ്ങി. മികച്ച കായിക സൗകര്യങ്ങള് ഒരുക്കാനായി സാമ്ബത്തിക സഹായം നല്കുകയും എല്ലാ സ്റ്റേഡിയങ്ങളും നവീകരിക്കുകയും ഒപ്പം ഖത്തറിലേത് പോലെ താല്ക്കാലിക സ്റ്റേഡിയങ്ങള് നിര്മിച്ചുമായിരിക്കും സഊദി ലോകകപ്പിനെ വരവേല്ക്കുക.
2030, 2034 ലോകകപ്പുകള്ക്കുള്ള ആതിഥേയരെ നാളെ (ഡിസംബര് 11) ന് ഫിഫ പ്രഖ്യാപിക്കും. മനുഷ്യാവകാശ ലംഘനങ്ങള് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം പടിഞ്ഞാറന് മാധ്യമങ്ങള് സഊദി അറേബ്യയില് ലോകകപ്പ് നടക്കുന്നതിനെതിരായ കാംപയിന് നടത്തിയെങ്കിലും ആരോപണങ്ങള് തള്ളിയാണ് ഫിഫ സഊദിക്കൊപ്പം നിലകൊണ്ടത്. 2022ലെ ഖത്തര് ലോകകപ്പ് കാലത്തും ഒരുവിഭാഗം മാധ്യമങ്ങള് ഖത്തറില് മനുഷ്യാവകാശ ലംഘനങ്ങള് നടക്കുകയാണെന്ന് ആരോപിച്ചിരുന്നു. എന്നാല്, ഫിഫയുടെ ചരിത്രത്തില് ഏറ്റവും മികച്ച ലോകകപ്പ് സംഘടനമാണ് ഖത്തര് നടത്തിയത്.
ലോകകപ്പ് ലക്ഷ്യമാക്കി വന് ഒരുക്കങ്ങളാണ് സഊദി ആസൂത്രണംചെയ്യുന്നത്. ഭൂമിയില്നിന്നും 350 മീറ്റര് ഉയരത്തിലുള്ള നിയോം സിറ്റി സ്റ്റേഡിയമടക്കമുള്ള ആഡംബര സംവിധാനങ്ങളിലൂടെ ലോകത്തെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് സഊദി. സഊദി അറേബ്യയിലുടനീളമുള്ള മറ്റ് പത്ത് ഹോസ്റ്റിംഗ് സൈറ്റുകള്ക്ക് പുറമേ, റിയാദ്, ജിദ്ദ, അല്ഖോബാര്, അബഹ എന്നിവിടങ്ങളിലെ 15 സ്റ്റേഡിയങ്ങളില് മത്സരങ്ങള് നടക്കും. ചരിത്രത്തിലാദ്യമായി ടൂര്ണമെന്റില് 48 ടീമുകള് ആകും പങ്കെടുക്കുക. ഇവയ്ക്കെല്ലാം പരിശീലനത്തിനുള്ള സംവിധാനവും ആവശ്യമാണ്.
നലവില് സഊദിയില് പ്രധാനമായും 20 രാജ്യാന്തരനിലവാരമുള്ള ഫുട്ബോള് സ്റ്റേഡിയങ്ങളാണുള്ളത്. അവ താഴെ കൊടുക്കുന്നു.
- King Abdullah Sports City Stadium in Jeddah, “the Shining Jewel
- Prince Abdullah Al-Faisal City in Jeddah, known to football fans as “Youth Care Stadium”.
- King Abdulaziz Sports City in Al-Sharaie, Makkah.
- Prince Mohammed bin Abdulaziz Sports City in Madinah.
- King Abdullah Sports City in Qassim.
- King Fahd Sports City Stadium in Riyadh.
- Prince Faisal bin Fahd Sports City, commonly referred to as “Al-Malaz Stadium” in Riyadh.
- Prince Abdulaziz bin Musaed Sports City in Hail.
- Al-Majma’ah Sports City in Al-Majma’ah.
- Prince Sultan Sports City in Abha.
- Prince Abdullah bin Jalawi Sports City in Al-Ahsa.
- Prince Saud bin Jalawi Sports City in Al-Khobar (Al-Rakah Stadium).
- Prince Hazlul Sports City in Najran.
- King Faisal Sports City in Jazan.
- Prince Nasser Sports City in Wadi Al-Dawasir.
- King Khalid Sports City in Tabuk.
- Prince Nayef Sports City in Qatif.
- King Saud Sports City in Al-Baha.
- King Fahd Sports City in Taif.
- Prince Abdullah bin Musaed Sports City in Arar.
2034 FIFA World Cup Saudi Arabias football stadiums embark on a new era