സംസ്ഥാന സർക്കാരിനെതിരെ ഡല്‍ഹി മോഡല്‍ പ്രതിഷേധത്തിന് ഒരുങ്ങി പാലക്കാട്ടെ കർഷകർ. കർഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കർഷകർ മഹാ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
കുഴല്‍മന്ദം, ചിറ്റൂർ, നെന്മാറ, കൊല്ലങ്കോട് ബ്ലോക്കുകളിലെ പാടശേഖര സമിതികളില്‍ നിന്നായി 10,000ലധികം കർഷകർ പ്രതിഷേധത്തില്‍ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്ബായി മഹാപ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം. താങ്ങുവില വർദ്ധിപ്പിക്കുക, സംഭരണ തുക നേരിട്ട് കർഷകരിലെത്തിക്കുക, കയറ്റുകൂലി സപ്ലൈക്കോയില്‍ നിന്ന് ഈടാക്കുക, കർഷകരുടെ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.