കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകള്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
713 പോയിന്റോടെ കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനും തൃശൂരിനും 708 പോയിന്റുണ്ട്. 702 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും ഉണ്ട്. നാളെയാണ് കലോത്സവം സമാപിക്കുന്നത്.
ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനത്ത്. 123 പോയിന്റാണ് സ്‌കൂളിനുള്ളത്. കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തിരുവനന്തപുരം ആണ് രണ്ടാം സ്ഥാനത്ത്. 93 പോയിന്റാണ് സ്‌കൂളിനുള്ളത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എംടി, നിള വേദിയില്‍ 9:30ന് പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം ആരംഭിക്കും. ഇതേ വേദിയില്‍ പെണ്‍കുട്ടികളുടെ സംഘനൃത്തം ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
ടാഗോര്‍ തീയേറ്ററിലെ പമ്ബയാര്‍ വേദിയില്‍ രാവിലെ 9:30 മുതല്‍ നാടക മത്സരമാണ് അരങ്ങേറുക. പാളയം സെന്റ് ജോസഫ് എച്ച്‌എസ്‌എസ് ഭവാനി നദി വേദിയില്‍ രാവിലെ 9:30ന് പെണ്‍കുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 3 മണിക്ക് വൃന്ദ വാദ്യവും നടക്കും. നിര്‍മല ഭവന്‍ എച്ച്‌എസ്‌എസ് കവടിയാര്‍ രാവിലെ 9:30ന് ആണ്‍കുട്ടികളുടെ മോണോആക്ടും 12 മണിയ്ക്ക് പെണ്‍കുട്ടികളുടെ മോണോആക്ടും ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കഥാപ്രസംഗവും അരങ്ങേറും. ഇങ്ങനെ ജനപ്രിയ ഇനങ്ങള്‍ വിവിധ വേദികളിലായി നടക്കും, ജനുവരി നാല് ശനിയാഴ്ച ആരംഭിച്ച കലോത്സവം, ജനുവരി 08 ബുധനാഴ്ചവരെയാണ് നടക്കുന്നത്