63-ാം സംസ്ഥാന സ്കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവൻകുട്ടി.
തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി.നേരത്തെ ഡിസംബർ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഡിസംബർ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്. ഇത്തവണ ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബർ 12 മുതല്‍ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാർഷിക പരീക്ഷയാണ്. 21 മുതല്‍ 29വരെ ക്രിസ്മസ് അവധിയും. ഈ സാഹചര്യത്തിലാണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്.
സ്കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്കൂള്‍തല മത്സരം 15നകം പൂർത്തിയാക്കും. ഉപജില്ലാതലം നവംബർ പത്തിനും ജില്ലാതലം ഡിസംബർ മൂന്നിനുമകം പൂർത്തിയാക്കും.