സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല. 53,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6710 രൂപ നല്‍കണം.ഒരു പവൻ സ്വർണത്തിന് 53,680 രൂപയിലും ഗ്രാമിന് 6,710 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5,575 രൂപയില്‍ തുടരുന്നു.തിങ്കളാഴ്ച പവന് 160 രൂപയും ചൊവ്വാഴ്ച 280 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. 53,000 രൂപയില്‍ ഈമാസം വിപണി ആരംഭിച്ച സ്വർണവില ആറ്, ഏഴ് തീയതികളില്‍ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 54,120 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സ്വർണവില പടിപടിയായി കുറയുന്നതാണ് ദൃശ്യമായത്.ഒരിടവേളയ്ക്കു ശേഷം വ്യാഴാഴ്ചയാണ് സ്വർണവില കുതിച്ചത്. പവന് 520 രൂപയാണ് കൂടിയത്. പിന്നീട് വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം ശനിയാഴ്ച വീണ്ടും 520 രൂപ വർധിച്ചു. ഒരാഴ്ചയ്ക്കിടെ പവന് 1,320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 54,000 കടന്ന് മുന്നേറിയ സ്വര്‍ണവില വീണ്ടും റിക്കാർഡ് ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് വില താഴ്ന്നത്.മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍, ചെറിയ നേട്ടത്തിലാണ് ബുധനാഴ്ച രാവിലെ സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 3.53ഡോളർ (0.15%) ഉയർന്ന് 2,368.75 ഡോളർ എന്നതാണ് നിരക്ക്.അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്