സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഗ്രാമിന് 7,215 രൂപയില്‍ വ്യാപാരം തുടര്‍ന്ന് സ്വര്‍ണം. പവന്‍ വില 57,750 രൂപ.

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഗ്രാമിന് 7,215 രൂപയില്‍ വ്യാപാരം തുടര്‍ന്ന് സ്വര്‍ണം. പവന്‍ വില 57,750 രൂപ.

18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,960 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും അനക്കമില്ലാതെ ഗ്രാമിന് 95 രൂപയില്‍ തുടരുന്നു. പുതുവര്‍ഷത്തില്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് പവന് 1,200 രൂപയുടെ വര്‍ധന കാഴ്ചവച്ച സ്വര്‍ണ വില ശനിയാഴ്ച ഗ്രാമിന് 45 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.

അതേസമയം, രണ്ടു ദിവസമായി രാജ്യാന്തര വില നേരിയ നേട്ടത്തിലാണ്. ഇന്നലെ ഔണ്‍സിന് 2,641.10 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം ഇന്ന് 2,644 ഡോളറിലേക്ക് ഉയര്‍ന്നു. പുതുവര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് സ്വര്‍ണവിലയില്‍ ഇടിവു രേഖപ്പെടുത്തിയത്.

ഒരു പവന്‍ ആഭരണത്തിന് ഇന്ന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,570 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,510 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച്‌ പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *