സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര് സ്ത്രീകളാണ്.
ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക. 192 പോളിങ് ബൂത്ത് സജ്ജമാക്കി. രാവിലെ ആറിന് മോക്ക്പോള്‍ നടത്തി പോളിംഗിന് സജ്ജമായി.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്ന് ആറു മാസം മുമ്ബ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
ക്രമസമാധാന പാലനത്തിനുള്ള നടപടി സ്വീകരിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നാളെ രാവിലെ 10നാണ് വോട്ടെണ്ണല്‍. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി പത്തിനകം നല്‍കണം.