സൂര്യയുടെ 45-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. തല്ക്കാലം ‘സൂര്യ 45’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നടനും സംവിധായകനുമായ ആര്‍ജെ ബാലാജിയാണ്.
ചിത്രത്തിലെ സംഗീതം നിർവഹിക്കുക എ ആർ റഹ്മാൻ ആണ്. ഔപചാരിക പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പിറത്ത് വിട്ടു. മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർജെ ബാലാജിയുടെ മുൻ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും സൂര്യ 45 എന്നാണ് വിവരം. ജോക്കർ, അരുവി, തീരൻ അധികാരം ഒണ്ട്രു, കൈതി, സുല്‍ത്താൻ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ എടുത്ത ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ഏറ്റവും ചിലവേറിയ ചിത്രം ആയിരിക്കും സൂര്യ 45 .
നിലവില്‍ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം. അടുത്ത വർഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യും. കങ്കുവയാണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. നിങ്ങള്‍ക്ക് ഒരു ബ്ലോക്ക്ബസ്റ്റർ എൻ്റർടെയ്നർ ഉറപ്പു തരുന്നുവെന്നാണ് ആർജെ ബാലാജി പോസ്റ്റർ പുറത്തുവിട്ട് എക്സില്‍ കുറിച്ചിരിക്കുന്നത്. ‘ത്രില്‍ഡ്’ എന്ന് സൂര്യയും സന്തോഷം പങ്കുവച്ച് കുറിച്ചു.