ആർഎസ്‌എസിനെ കണ്ട് പഠിക്കാൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്.
സംഘടന വിപുലീകരിക്കുന്നതിലും ആശയങ്ങള്‍ കൈമാറുന്നതിലും ആർഎസ്‌എസിന്റെ മികവ് ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു. ജബല്‍പൂരിലെ നഴ്‌സിംഗ് കോളേജ് അഴിമതിക്കും നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കുമെതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയാണ് ദിഗ് വിജയ് സിംഗ് ഉപദേശിച്ചത്.
“ആർഎസ്‌എസ് നമ്മുടെ എതിരാളികളാണെങ്കിലും അവരില്‍ നിന്ന് കുറേയധികം പഠിക്കാനുണ്ട്. അവർ പ്രതിഷേധിക്കാറില്ല, പ്രകടനങ്ങള്‍ നടത്താറില്ല, മർദ്ദനങ്ങള്‍ക്ക് ഇരയാകുകയോ ജയിലില്‍ പോകുകയോ ചെയ്യാറില്ല. മറിച്ച് നമ്മളെ ജയിലിലേക്ക് അയയ്ക്കുകയാണ് പതിവ്” ദിഗ് വിജയ് സിംഗ് പറഞ്ഞു.
ആർഎസ്‌എസ് മൂന്ന് കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്താറുള്ളത്. ലഘുലേഖകള്‍ വിതരണം ചെയ്യുക, ചർച്ചകള്‍ നടത്തുക, ഇതിന് വേണ്ടിവരുന്ന ചിലവുകള്‍ കണക്കാക്കുക. ശാരീരികമായിട്ടല്ല, ബൗദ്ധികമായിട്ടാണ് അവരെ എതിർക്കേണ്ടത് എന്നും കോണ്‍ഗ്രസ് നേതാവ് ഉപദേശിച്ചു.
The post ‘സംഘടന വിപുലീകരിക്കുന്നതിലും ആശയങ്ങള്‍ കൈമാറുന്നതിലും ആർഎസ്‌എസിനെ കണ്ട് പഠിക്കൂ’;യൂത്ത് കോണ്‍ഗ്രസിനെ ഉപദേശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ്