Tuesday, March 3, 2026
spot_img
HomeEDITORIOLഷൊർണൂർ-നിലമ്ബൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ശനിയാഴ്ച തുടങ്ങും.

ഷൊർണൂർ-നിലമ്ബൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ശനിയാഴ്ച തുടങ്ങും.

നിലമ്ബൂർ: ഷൊർണൂർ-നിലമ്ബൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ശനിയാഴ്ച തുടങ്ങും. ആദ്യ സർവീസ് ഷൊർണൂരിൽ നിന്ന് രാത്ര‌ 3.35-ന് നിലമ്ബൂരിലേക്ക് പുറപ്പെടുകയും ചെയ്യും.
എറണാകുളം, തൃശ്ശൂർ മേഖലയിൽനിന്ന് രാത്രി നിലമ്ബൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനെ ആശ്രയിക്കാതെ മെമുവിൽ പോകാം.
സർവീസ് ഇങ്ങനെ രാത്രി 8.35-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടും. 10.05-ന് നിലമ്ബൂരിൽ. പുലർച്ചെ 3.40-ന് നിലമ്ബൂരിൽ നിന്ന് പുറപ്പെടും. 4.55-ന് ഷൊർണൂരിത് അതേസമയം മെമു സർവീസിന്റെ സമയക്രമം പുതുക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ സമയം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു പയാസമാകും.
ഷൊർണൂരിൽ നിന്നുള്ള പുറപ്പെടൽ 9.15 ആക്കിയാൽ വന്ദേഭാരതിന് കണക്ഷൻ ലഭിക്കും. ആലപ്പുഴ, കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് എന്നിവയ്ക്കും കണക്ഷൻ ഉറപ്പിക്കാം.ട്രെയിൻ സമയത്തിലും മാറ്റം വരുത്തിയാൽ ഈ ട്രെയിനിനും കൂടുതൽ കണക്ഷൻ ലഭിക്കും. മെമുവിന്റെ പുലർച്ചെ നിലമ്ബൂരിൽനിന്നുള്ള പുറപ്പെടൽ സമയം അല്പം വൈകിയാക്കിയാൽ 4.30-നുള്ള ഷൊർണൂർഎറണാകുളം ആലപ്പുഴ മെമു കണക്ഷൻ ലഭിക്കും. ഏറെ യാത്രക്കാരാണ് ആ സമയത്ത് ഷൊർണൂർ-എറണാകുളം മെമുവിനെ ആശ്രയിക്കുന്നത്. നാലരയ്ക്കുള്ള മെമു പോയാൽ പിന്നീട് ഏഴരവരെ കാത്തിരിക്കണം എറണാകുളത്തേക്ക് പോകാൻ. ഒന്ന് രണ്ട് ദീർഘദൂര വണ്ടികളുണ്ടെങ്കിലും പലപ്പോഴും വൈകിവരുന്നതിനാലും തിരക്കുള്ളതിനാലും പ്രയോജനമുണ്ടാകാറില്ല.
ട്രെയിൻ ക്രോസിങ് സ്റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയശേഷമേ അടുത്ത ട്രെയിൻ പുറപ്പെടാനാകൂ എന്നതിനാൽ രാത്രി 8.15-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അല്പം നേരത്തേയാക്കുമെന്നാണു സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments