ഷെയര്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ തട്ടി ; ഒരാള്‍ അറസ്റ്റില്‍

ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കറുകുറ്റി സ്വദേശിയില്‍ നിന്ന് 5,65,0000 രൂപ തട്ടിയ കേസിലാണ് ദുബായില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക്ക് നീലകാന്ത് ജാനിനെയാണ് (49) അങ്കമാലി പിടിയിലായത്.

വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പുസംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജആപ്പ് ഇൻസ്റ്റാള്‍ ചെയ്തു. ഓരോ ലെവല്‍ കഴിയുമ്ബോള്‍ നിക്ഷേപവും ലാഭവും വർദ്ധിക്കുമെന്ന് വിശ്വസിപ്പിക്കും. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നല്‍കി. പല അക്കൗണ്ടുകള്‍ വഴിയാണ് ഇവർ ലാഭമെന്ന പേരില്‍ പണം നല്‍കുന്നത്. ഇങ്ങനെ തട്ടിപ്പുസംഘം നിക്ഷേപകന്റെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നു.തുടർന്ന് കൂടുതല്‍ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു.

നിക്ഷേപത്തുകയും കോടികളുടെ ലാഭവും ആപ്പിലെ ഡിസ്‌പ്ളേയില്‍ കാണിച്ചുകൊണ്ടേയിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ അതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്. തുടർന്ന് പോലീസില്‍ പരാതി നല്‍കി.ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *