ഷാർജയിലെ റോളയില്‍ നിന്ന് ദുബൈ അല്‍ സത്വയിലേക്കുള്ള ഇന്റർസിറ്റി ബസ് സർവിസ് ഒക്ടോബർ 28 മുതല്‍ പുനരാരംഭിക്കുമെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു.
ഓരോ അര മണിക്കൂർ ഇട വിട്ടും ഇ 304 റൂട്ടിലായിരിക്കും ബസ് ഉണ്ടാകുക. ഷാർജക്കും ദുബൈക്കും ഇടയില്‍ സുസ്ഥിരമായ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എസ്.ആർ.ടി.എ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.