ഷാര്‍ജയില്‍ അപകടങ്ങള്‍ വേഗത്തില്‍ റിപ്പോട്ട് ചെയ്യാൻ റാഫിദ് ആപ്

എമിറേറ്റില്‍ ചെറു വാഹനാപകടങ്ങള്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്യാൻ റാഫിദ് മൊബൈല്‍ ആപ്പില്‍ സൗകര്യമേർപ്പെടുത്തി.

അപകടമുണ്ടായാല്‍ പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇൻഷുറൻസിന് ആവശ്യമായ രേഖകള്‍ ആപ്പിലൂടെ ലഭിക്കും. അഞ്ചു മിനിറ്റിനുള്ളില്‍ ആക്സിഡന്‍റ് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെറിയ അപകടമുണ്ടായാല്‍ ഉടൻ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമാകാത്ത വിധം അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡിന്‍റെ വശത്തേക്ക് മാറ്റിയിടണം.

ശേഷം റാഫിദ് ആപ്പില്‍ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തണം. വാഹന വിവരങ്ങളും ലൈസൻസ് നമ്ബറും അപകടത്തിന്‍റെ ചിത്രം, കേടുപാടുണ്ടായ ഭാഗങ്ങളുടെ ചിത്രം എന്നിവ ആപ്പില്‍ അപ്ലോഡ് ചെയ്യണം. ഇത്തരത്തില്‍ അപകട റിപ്പോർട്ടുണ്ടാക്കുമ്ബോള്‍ ഫീസില്‍ 55 ദിർഹം ഇളവുണ്ടാകും. മാത്രമല്ല, അർധരാത്രി വാഹനത്തിന്‍റെ ബാറ്ററി കേടാവുക, ടയർ പൊട്ടുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാനും റാഫിദ് ആപ്പില്‍ സൗകര്യമുണ്ടാകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *