എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ വധക്കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. ആര്‍എസ്എസ് പ്രവര്‍ത്തകരായ 5 പ്രതികള്‍ക്കെതിരെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2 മുതല്‍ 6 വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സനന്ദ്, അതുല്‍, ധനേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഷാന്‍ വധക്കേസിലെ വിചാരണ നീളുന്നതിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു.