നടൻ ശ്രീനാഥ് ഭാസിയുടെ സാമ്ബത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കും. ശ്രീനാഥ് ഭാസിയുടേയും ബിനു ജോസഫിന്റെയും സാമ്ബത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കാൻ ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത് .
സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴിയില്‍ പൊരുത്തകേടുകള്‍ ഉള്ള സാഹചര്യത്തിലാണ് സാമ്ബത്തിക ഇടപാടുകള്‍ പുന:പരിശോധിക്കുന്നത്.പണം കടം നല്‍കിയതാണെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി.ബിസിനസ് ആവശ്യങ്ങള്‍ക്ക് വാങ്ങിയെന്നാണ് ബിനു ജോസഫിന്റെ മൊഴി.
ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി നല്‍കിയത്.ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓം പ്രകാശിനെ പരിചയമില്ല എന്നും താരം പറഞ്ഞു.സുഹൃത്ത് ബിനു ജോസഫിനൊപ്പമാണ് ഹോട്ടല്‍ മുറിയിലെത്തിയതെന്നും ബിനുവുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.
അതേസമയം ചോദ്യം ചെയ്യലിന് ശേഷം നടി പ്രയാഗ മാർട്ടിൻ ഓംപ്രകാശുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തെ കണ്ടതായി ഓർക്കുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.ഹോട്ടലില്‍ എത്തിയത് സുഹൃത്തുക്കളെ കാണാനാണെന്നും വാർത്ത കണ്ടപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നതെന്നും നടി പറഞ്ഞു.