തിരൂർ സതീശന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോള്‍ പകർത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്.
സതീശന്റെ ഭാര്യയോടും മകനോടും ഒപ്പം വീടിനകത്ത് നില്‍ക്കുന്നതാണ് ചിത്രം.
സതീശൻ്റെ വീട്ടില്‍ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. അതിനിടെ, കൊടകര കുഴല്‍പ്പണ കേസില്‍
പ്രത്യേക അന്വേഷണ സംഘം വിശദമായ നിയമോപദേശം തേടി.
നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് അന്വേഷണസംഘം തുടർ നടപടികളിലേക്ക് കടക്കും. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരില്ല. വരും ദിവസങ്ങളില്‍ യോഗം ചേർന്ന് തിരൂർ സതീശില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.