ശൈഖ് ജാബിർ അല്‍ അഹമ്മദ് പാലത്തില്‍ ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച രാവിലെ അഞ്ചു മുതലാണ് നിയന്ത്രണം.
ഷുവൈഖ് ഭാഗത്തുനിന്ന് സുബിയ ഭാഗത്തേക്കുള്ള ദിശയാണ് അടച്ചിടുക. എന്നാല്‍, പൊതുഗതാഗതത്തിനായി എതിർ ദിശയിലുള്ള പാത തുറന്നിടും.
സാദ് അല്‍ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസിലെ വിദ്യാർഥികളുടെ ലോങ് മാർച്ച് നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന് അറിയിച്ചു.