Tuesday, March 3, 2026
spot_img
HomeTOP NEWSശബരിമല യുവതീപ്രവേശന വിഷയത്തിന് ഇന്ന് പ്രസക്തിയില്ലെന്നും കാലഘട്ടത്തിൻറെ ആവശ്യമനുസരിച്ചാണ് പാർട്ടി തീരുമാനങ്ങൾ സ്വീകരിക്കുകയെന്നും സി.പി.എം കേന്ദ്രകമ്മിറ്റി...

ശബരിമല യുവതീപ്രവേശന വിഷയത്തിന് ഇന്ന് പ്രസക്തിയില്ലെന്നും കാലഘട്ടത്തിൻറെ ആവശ്യമനുസരിച്ചാണ് പാർട്ടി തീരുമാനങ്ങൾ സ്വീകരിക്കുകയെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ജയരാജൻ

കണ്ണൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിന് ഇന്ന് പ്രസക്തിയില്ലെന്നും കാലഘട്ടത്തിൻറെ ആവശ്യമനുസരിച്ചാണ് പാർട്ടി തീരുമാനങ്ങൾ സ്വീകരിക്കുകയെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ..
ജയരാജൻ. പൊതുതാൽപര്യം പരിഗണിച്ചാണ് പാർട്ടി തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നൽകുന്ന പിന്തുണ. ശബരിമലയിലെ വളർച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേയെന്നും ഇ.പി ചോദിക്കുന്നു. ഇടതുപക്ഷത്തോട് ചായ്‌വ് കാണിച്ചുകൊണ്ട് എൻ.എൻ.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നതിനു പിന്നാലെയാണ് ഇ.പിയുടെ പ്രതികരണം.
“ഞങ്ങളെ കുറിച്ച് നല്ല വാക്ക് പറഞ്ഞവരോടെല്ലാം നന്ദിയുണ്ട്. ഞങ്ങളെന്നും നല്ല കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളൂ. പൊതുതാൽപര്യം പരിഗണിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനം എടുക്കാറില്ല. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നൽകുന്ന പിന്തുണ. എൻ.എസ്.എസിൻറെയും എൻ.എൻ.ഡി.പിയുടെയും മറ്റു സംഘടനകളുടെയും സമീപനവും ഇതിൻറെ ഭാഗമാണ്. ഓരോ കാലഘട്ടത്തിൻറെയും ആവശ്യമനുസരിച്ചാണ് തീരുമാനങ്ങൾ സ്വീകരിക്കുക. യുവതീപ്രവേശന വിഷയത്തിന് ഇന്ന് എന്ത് പ്രസക്തിയാണുള്ളത്? അതൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments