ളാഹയില്‍ സ്‌കൂള്‍ ബസ് തട്ടി ശബരിമല തീര്‍ഥാടകരുടെ വാഹനം ഓടയിലേക്ക് ചെരിഞ്ഞു. അപകടത്തില്‍ സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പിന്‍വശം തീര്‍ഥാടകരുടെ ബസില്‍ തട്ടുകയായിരുന്നു.ഇതോടെ ബസ് ഓടയിലേക്ക് ചെരിഞ്ഞു. ബസിന്‍റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.