ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.
ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
പത്മകുമാറിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാർ അത് ചെയ്യിരുന്നില്ല.
അതേ സമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിനെ റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്‌തത്.


