ശബരിമല; കാനനപാതയിലൂടെ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പ്രത്യേകം പാസ്

കാനനപാതയിലൂടെ കാല്‍നടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നല്‍കാൻ തീരുമാനമായി.

എരുമേലി മുതല്‍ പമ്ബ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നല്‍കുന്നത്. മുക്കുഴിയില്‍ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തില്‍ നിന്ന് സീല്‍ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തില്‍ നിന്ന് എക്സിറ്റ് സീല്‍ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നില്‍ക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്ബ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നല്‍കുന്നത്.

പതിനെട്ടാം തീയതി മുതല്‍ പ്രത്യേക പാസ്സ് ഭക്തജനങ്ങള്‍ക്ക് ലഭ്യമാകും. 18ന് രാവിലെ മുക്കുഴിയില്‍ വച്ച നടന്ന ചടങ്ങില്‍ ശബരിമല അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് ഡോക്ടർ അരുണ്‍ എസ് നായർ ഐഎഎസ് പാസ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. പമ്ബ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ മുകേഷ് എം കെ, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ശ്രീ ജയപ്രകാശ് കെ സാപ്പ് ഇ.ഡി സി ചെയർമാൻ ശ്രീ ജോഷി മറ്റ് ഉദ്യോഗസ്ഥർ ക്ഷേത്ര ഭാരവാഹികള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *