സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച(ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്.
സീസണിലെ റെക്കോഡ് തിരക്കാണിത്. സ്പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്.
തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാള്‍ 4,45,908 പേർ കൂടുതല്‍. കഴിഞ്ഞവർഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.