വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഇനി മറന്ന് പോകില്ല, പുതിയ സംവിധാനം വരുന്നു

ഒരു വീട്ടിലെ എല്ലാ തിരക്കുകളും ബാലന്‍സ് ചെയ്ത് പോകുന്ന ശരാരശി കുടുംബ നാഥന്‍മാര്‍ മറുന്നു പോകുന്ന ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം.എന്നാല്‍ ഇനി അത്തരത്തില്‍ ഒരു മറവി സാധാരണ ജനത്തിന് ഇല്ലാതിരിക്കാന്‍ പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് കെഎസ്‌ഇബി.വൈദ്യുതി ബില്‍ അടയ്ക്കാന്‍ മറന്നു പോകുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ പറ്റിയ ഒരു സംവിധാനമാണ് ഒരുക്കുന്നത്. ജനങ്ങള്‍ക്ക് എസ്‌എംഎസ് സന്ദേശം വഴി ഓര്‍മ്മിപ്പിക്കുന്ന രീതിയാണ് കെഎസ്‌ഇബി നടപ്പാക്കാനൊരുങ്ങുന്നത്.ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. ഈ സൗകര്യം ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍ നമ്ബര്‍ ചേര്‍ത്താല്‍ വൈദ്യുതി ബില്‍ തുക, അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്‌എംഎസായി ലഭിക്കും എന്നാണ് കെഎസ്ബി മുന്നറിയിപ്പില്‍ പറയുന്നത്.വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്ബര്‍ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *