വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രിയുടെ പ്രതികരണം….
നിലവില്‍ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകല്‍ സമയങ്ങളില്‍ ഇളവുണ്ടാകും.കുറഞ്ഞ വിലക്ക് ലഭിക്കുന്ന വൈദ്യുതി അതെ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കും.
ജനങ്ങള്‍ക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണെന്നും കൂടുതല്‍ ഉപയോഗിക്കുന്നവർക്കേ നിരക്ക് വർധിക്കും. കൂടുതല്‍ ഇടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.