നവംബര്‍ 29 വെള്ളിയാഴ്ച മുതല്‍ ദുബൈയില്‍ മൂന്ന് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര് ടി എ) അറിയിച്ചു.
സത്വ ബസ് സ്റ്റേഷനെ ഗ്ലോബല്‍ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഇതില്‍ പ്രധാനപ്പെട്ടതാണ്. വെള്ളി, ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലും റൂട്ട് 108 പ്രവര്‍ത്തിക്കും. ഉച്ചക്ക് രണ്ട് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രതിദിനം ഓരോ ദിശയിലും 11 ട്രിപ്പുകളുണ്ടാവും.
റൂട്ട് എഫ് 63, റൂട്ട് ജെ 05 എന്നിവയാണ് മറ്റ് രണ്ട് പുതിയ റൂട്ടുകള്‍. അല്‍ റാസ് മെട്രോ സ്റ്റേഷനുമായി യൂണിയന് ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന അല്‍ ഖലീജ് സ്ട്രീറ്റ് എഫ് 63, നൈഫ് സ്ട്രീറ്റ് വഴിയുള്ള മെട്രോ ഫീഡര്‍ സര്‍വീസാണ്. റൂട്ട് ജെ 05 മിറ കമ്മ്യൂണിറ്റിക്കും സ്റ്റുഡിയോ സിറ്റിക്കും ഇടയില്‍ പ്രവര്‍ത്തിക്കും.
ദൈനംദിന യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനായി വെള്ളിയാഴ്ച മുതല്‍ ആര് ടി എ നിരവധി ബസ് റൂട്ടുകള്‍ കാര്യക്ഷമമാക്കും. അബു ഹെയില്‍ ബസ് സ്റ്റേഷനും യൂണിയന് ബസ് സ്റ്റേഷനും ഇടയില്‍ രണ്ട് ദിശകളിലും പ്രവര്‍ത്തിക്കാന്‍ റൂട്ട് 5 ഇനി അല്‍ റാസ് മെട്രോ സ്റ്റേഷനില്‍ സര്‍വീസ് നടത്തില്ല. റൂട്ട് 14 ബിസിനസ് ബേ മെട്രോ സ്റ്റേഷനില്‍ അവസാനിക്കും. റൂട്ട് 33 ചുരുക്കി അല്‍ ഗുബൈബ ബസ് സ്റ്റേഷന് പകരം കറാമ ബസ് സ്റ്റേഷനില്‍ അവസാനിക്കും.
റൂട്ട് 91, ജബല്‍ അലി ബസ് സ്റ്റേഷന്റെ ദിശയില്‍ ബിസിനസ് ബേ കവര്‍ ചെയ്യുന്നതിനും ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ സ്റ്റോപ്പിലേക്ക് സേവനം ക്രമീകരിക്കും. റൂട്ട് ജെ 02 അറേബ്യന്‍ റാഞ്ചുസിനും പ്രൊഡക്ഷന്‍ സിറ്റിക്കും ഇടയില്‍ ചുരുക്കും. സ്പോര്‍ട്സ് സിറ്റി ഉള്‍പ്പെടുത്തി റൂട്ട് ജെ 04 ക്രമീകരിക്കും. ഇത്തിഹാദ് മാള്‍ ഉള്‍പ്പെടുന്ന തരത്തില്‍ റൂട്ട് എഫ് 39 ക്രമീകരിക്കും. അല്‍ ഗുബൈബ ബസ് സ്റ്റേഷനിലേക്കുള്ള ഡി എം സി സി മെട്രോ സ്റ്റോപ്പില്‍ സര്‍വീസ് നടത്തുന്നതിനും ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെ സ്റ്റോപ്പുകള്‍ കുറക്കുന്നതിനുമായി റൂട്ട് എക്സ് 92 പരിഷ്കരിക്കും.