വെള്ളാറ്റഞ്ഞൂർ നഗർ നിവാസികളുമായി സംവദിച്ച് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പാരിഷ് ഹാളിൽ വച്ച് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് വെള്ളാറ്റഞ്ഞൂർ നഗർ നിവാസികളുമായി സംവദിച്ചു. അമല മെഡിക്കൽ കോളേജിലെ 2021 വർഷത്തിലെ MBBS വിദ്യാർത്ഥികളുടെ വെള്ളാറ്റഞ്ഞൂർ നിവാസികൾക്കു വേണ്ടി നടത്തിയ *നന്മ 2024* മെഡിക്കൽ ക്യാമ്പിൻറെ സമാപന പരിപാടിയുടെ ഭാഗമായാണ് കമ്മീഷണർ വെള്ളാറ്റഞ്ഞൂർ നഗർ നിവാസികളുമായി സംവാദിച്ചത്.ക്യാമ്പിൻറെ സമാപന പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം വെള്ളാറ്റഞ്ഞൂർ നിവാസികളുടെ പരാതികൾ കേൾക്കുകയും കിറ്റ് വിതരണം നടത്തുകയും ചെയ്തു. പരിപാടിയിൽ ഫാദർ ഡേവിസ് ചിറമ്മൽ, വേലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അനിൽ. P. N, അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ബെറ്റ്സി തോമസ്, അമലാ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ആന്റണി മണ്ണുമ്മൽ, കമ്മ്യൂണിറ്റി മെഡിസിൻ H OD ഡോക്ടർ C. R സാജു, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സന്ദർശനവും നടത്തി.