മലയാളികളില്‍ വെളുത്തുള്ളി ഉപയോഗം കൂടുതലാണ്. ഭക്ഷണത്തിന് മണവും രുചിയും നല്‍കുന്ന വെളുത്തുള്ളി ആൻറിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്.
രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്
ദഹന പ്രശ്നങ്ങള്‍ കുറക്കുന്നു
വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ദഹന പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇത് കുടലിന് ഗുണം ചെയ്യുകയും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി പാകം ചെയ്യാതെ അസംസ്കൃതമായി കഴിക്കുന്നത് കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിച്ചു നിർത്തുന്നതിനും ഇതിന് പ്രധാന പങ്കുണ്ട് എന്നതാണ് നല്ല കാര്യം.
വെളുത്തുള്ളി പെപ്റ്റിക് അള്‍സറിനെ തടയുന്നു
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ വെളുത്തുള്ളി ശ്വാസകോശം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ആമാശയം, കരള്‍, വൻകുടല്‍ തുടങ്ങിയവ സംബന്ധമായ അർബുദ്ധ സാധ്യതകളെ ഒരുപരിധിവരെ പ്രതിരോധിക്കും. വെളുത്തുള്ളിയുടെ ആൻറി ബാക്ടീരിയല്‍ പ്രവർത്തനം പെപ്റ്റിക് അള്‍സറിനെ തടയുന്നു. ഇത് കുടലില്‍ നിന്നുള്ള പകർച്ചവ്യാധികളെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു.
ഈസ്ട്രജന്റെ കുറവ് പരിഹരിക്കുന്നു
പ്രായമായ സ്ത്രീകള്‍കളില്‍ സംഭവിക്കുന്ന ആർത്തവവിരാമത്തിന്റെ കാലഘട്ടത്തില്‍ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ക്രമരഹിതമായ ഉത്പാദനം കാരണം ഈസ്ട്രജൻ ഹോർമോണിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണങ്ങളിലെ വെളുത്തുള്ളിയുടെ ഉപയോഗം ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്, അതിനാല്‍ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ ഇത് ഫലപ്രദമാണ്.
ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങള്‍
കുറക്കുന്നു
സ്ഥിരം ഭക്ഷണത്തില്‍ വെളുത്തുള്ളി കഴിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും അല്ലെങ്കില്‍ അതിൻറെ ആരംഭം ആണെങ്കില്‍ ഒഴിവാക്കാനും സഹായിക്കും. വെളുത്തുള്ളിയില്‍ ഡയലില്‍ ഡിസള്‍ഫൈഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു, ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നതാണ് അതിനാല്‍ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇത് വൈകിപ്പിക്കും.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നു
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം ചീത്ത കൊളസ്ട്രോള്‍ ഓക്സിഡൈസിംഗ് തടയുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ത്രോംബോബോളിസം തടയാൻ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നം നേരിടുന്നവർ ആണെങ്കില്‍ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അതിനാല്‍ ഹൈപ്പർടെൻഷൻ ഉള്ള രോഗികള്‍ക്ക് കഴിക്കാൻ നല്ലതാണ് ഇത്.