വെറും വയറ്റില്‍ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് നല്ലതോ ?

ജീരകത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, എ, സി, കെ, ബി 6, ചെമ്ബ്, മഗ്നീഷ്യം, ഇരുമ്ബ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ.

ജീരക വെള്ളത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ജീരകം സഹായകമാണ്. സംസ്കരിച്ച ഭക്ഷണത്തോടുള്ള അമിത താല്‍പര്യം ജീരകം കുറയ്ക്കുന്നു.

വെറും വയറ്റില്‍ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങള്‍ അകറ്റി നിർത്തുന്നതിന് സഹായിക്കും. ജീരകം ആമാശയത്തിലെ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കേടും അനുബന്ധ അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

ജീരക വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആർത്തവസമയത്ത് ജീരക വെള്ളം കുടിക്കുന്നത് ആർത്തവ വേദന, നടുവേദന മറ്റ് അസ്വസ്ഥതകള്‍ എന്നിവ തടയുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കും.

ജീരകത്തിലെ പോളിഫെനോളുകള്‍, ഗാലിക് ആസിഡുകള്‍, ക്വെർസെറ്റിൻ, കാംപ്ഫെറോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സഹായിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നതും തടയുന്നു.

പ്രമേഹമുള്ളവർ പതിവായി ജീരക വെള്ളം കുടിക്കുക. ജീരക വെള്ളം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *