വെണ്ടയ്ക്ക കൊണ്ടൊരു സൗന്ദര്യ സംരക്ഷണം

കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് വെണ്ടയ്ക്ക. വൈറ്റമിൻ എ, സി, കെ എന്നിവയും മഗ്നീഷ്യവും ഇതില്‍ ധാരാളമായി ഉണ്ട്.ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് വെണ്ടയ്ക്ക.

പിഗ്മൻ്റേഷനും ചർമ്മത്തിലെ നിര വ്യത്യസവുമൊക്കെ മാറ്റാൻ ഇത് വളരെ നല്ലതാണ്.വെണ്ടയ്ക്ക ചർമ്മത്തിൻ്റെ തിളക്കം കൂട്ടാനും ഉപയോഗിക്കുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്നതായത് കൊണ്ടുതന്നെ അധികം ചിലവില്ലാതെ സൗന്ദര്യ സംരക്ഷണത്തിന് ഇത് ഉപയോഗിക്കാവുന്നതാണ്.
അതുപോലെ മുടിയുടെ ആരോഗ്യത്തിനു വളരെ ഫലപ്രദമാണ് വെണ്ടയ്ക്ക. മുടിയുടെ ബലം വർധിപ്പിക്കാൻ ഏറെ നല്ലതാണ്. മുടി കൊഴിച്ചില്‍ മാറ്റി മുടി വേഗത്തില്‍ വളർത്താനും വെണ്ടയ്ക്ക കുതിർത്ത വെള്ളം സഹായിക്കുന്നു. ഇതിലെ വൈറ്റമിൻ എയും സിയും മുടിയെ വേരില്‍ നിന്ന് ബലപ്പെടുത്താൻ സഹയിക്കുന്നു. അതുപോലെ വെണ്ടയ്ക്ക വളരെ മികച്ചതാണ്. കൂടാതെ മുടിയുടെ തിളക്കം കൂട്ടുന്നു.അതേസമയം വെണ്ടയ്ക്ക വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.മുടിയില്‍ പുരട്ടാനായി ഇത് നന്നായി അരച്ച്‌ തലയില്‍ തേച്ചുപിടിപ്പിക്കാം.ചർമ്മത്തിനും മുടിയ്ക്കും പുറമെ ദഹനം ശരിയാക്കാനും അമിതവണ്ണം കുറയ്ക്കാനുമൊക്കെ നല്ലതാണ് വെണ്ടയ്ക്ക വെള്ളം.

Leave a Reply

Your email address will not be published. Required fields are marked *