അടുക്കളയിലെ ഒരു സാധാരണ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതുകൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ഈ പച്ചക്കറി കഴിക്കാനോ പാചകം ചെയ്യാനോ താത്പര്യമില്ല.
എന്തുകൊണ്ടാണിങ്ങനെ. അതിന്റെ വഴുവഴുപ്പ് തന്നെയാണ് കാരണം. മുറിക്കുമ്ബോള്‍ അത് കയ്യില്‍ പറ്റുകയും പാചകം ചെയ്യുമ്ബോള്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
വെണ്ടയ്ക്ക മുറിക്കുമ്ബോള്‍ വഴുവഴുപ്പ് കൂടിയാല്‍ കറിയുടെ രുചിയേയും ബാധിക്കും. എന്നാല്‍ വഴുവഴുപ്പില്ലാതെ വെണ്ടയ്ക്ക മുറിച്ചെടുക്കാന്‍ എന്തു ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള ചില നുറുങ്ങുവിദ്യകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാം.
വെണ്ടയ്ക്ക എങ്ങനെ കഴുകണം എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. പാചകം ചെയ്യുന്നതിന് തൊട്ടുമുന്‍പ് വെണ്ടയ്ക്ക കഴുകരുത്. കുറച്ച് സമയം മുന്‍പേ ഇത് നന്നായി കഴുകിവെയ്ക്കണം. വെള്ളവും പൂര്‍ണമായും കളഞ്ഞിട്ട് വേണം മുറിക്കാന്‍ തുടങ്ങേണ്ടത്.
കഴുകി വൃത്തിയാക്കിയതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വെണ്ടയ്ക്ക തുടയ്ക്കണം. അധികം ഈര്‍പ്പമുണ്ടങ്കില്‍ പാകം ചെയ്യുമ്ബോള്‍ ഇവ തമ്മില്‍ ഒട്ടിപിടിക്കുന്നതിന് കാരണമാകും. കറിയുടെ രുചി പോലും ഇതുമൂലം നഷ്ടപ്പെടാം
വെണ്ടയ്ക്ക മുറിക്കുമ്ബോള്‍ എപ്പോഴും തുല്യമായ വലുപ്പത്തില്‍ മുറിക്കാനും ശ്രദ്ധിക്കണം. ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കുകയാണെങ്കില്‍ എല്ലാ വശവും ഒരുപോലെ വെന്തുകിട്ടും. നീളത്തിലാണ് മുറിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഓരോന്നും നാല് ഭാഗങ്ങളായി വിഭജിച്ച് മുറിക്കണം.
വെണ്ടയ്ക്കയുടെ അറ്റങ്ങളിലുള്ള രണ്ടു ഭാഗവും ആദ്യം മുറിച്ചുമാറ്റണം. കട്ടിയുള്ള ഭാഗം ആദ്യം മുറിക്കാം. വെണ്ടയ്ക്ക മുറിക്കുമ്ബോള്‍ വഴുവഴുപ്പ് കത്തിയില്‍ പുരണ്ടാല്‍ നാരങ്ങാനീര് പുരട്ടുന്നത് നല്ലതാണ്.പാചകം ചെയ്യുമ്ബോള്‍ വെണ്ടയ്ക്ക തമ്മില്‍ ഒട്ടുന്നതുപോലെ തോന്നിയാല്‍ അല്പം നാരങ്ങാ നീരോ തൈരോ ചേര്‍ത്ത് കൊടുക്കാം. വിനാഗിരി ചേര്‍ക്കുന്നവരുമുണ്ട്. ഇത് ഒട്ടിപിടിക്കുന്നത് തടയുക മാത്രമല്ല രുചി കൂട്ടുകയും ചെയ്യും.എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഇവ അധികമാകാതെ നോക്കണമെന്നുള്ളതാണ്.