വാഷിംഗ്ടണ്‍ ഡിസി: താൻ വെടിയേറ്റത് ജനാധിപത്യത്തിനു വേണ്ടിയാണ് എന്ന് പറഞ്ഞ് മുൻ യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
അദ്ദേഹം വധശ്രമത്തിന് ശേഷമുള്ള ആദ്യത്തെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാണ് ട്രംപ്. വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെ.ഡി. വാൻസും മിഷിഗണിലെ റാലിയില്‍ പങ്കെടുക്കുകയുണ്ടായി. ട്രംപ് തന്നെ കാണാനെത്തിയ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയുണ്ടായി. തൻ്റെ ജീവൻ രക്ഷിച്ചത് ദൈവമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.