കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ വമ്ബൻ പോരില്‍ ബ്രസീലിനെ വിറപ്പിച്ച് കൊളംബിയ. റാഫീന്യയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെ ഡാനിയല്‍ മുനോസിൻറ ഗോളില്‍ കൊളംബിയ സമനിലയില്‍ കുരുക്കി.
ബ്രസീലിയൻ ഗോള്‍മുഖത്തേക്ക് നിരന്തരം ഇരച്ചുകയറിയ കൊളംബിയൻ സംഘം ബ്രസീലിെൻറ നെഞ്ചില്‍ പലകുറി തീ കോരിയിട്ടു. സമനിലയോടെ അഞ്ചുപോയൻറുമായി ഗ്രൂപ്പില്‍ രണ്ടാമതായതോടെ ക്വാർട്ടറില്‍ കരുത്തരായ യുറുഗ്വായ് ആകും ബ്രസീലിെൻറ എതിരാളികള്‍.
മത്സരത്തിെൻറ 12ാം മിനുറ്റില്‍ മുന്നേറ്റ താരം റാഫീന്യ തൊടുത്ത സുന്ദരമായ ഫ്രീകിക്ക് ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. ഗോള്‍ വീണതോടെ കൊളംബിയ ആക്രമണങ്ങള്‍ക്ക് മൂർച്ചകൂട്ടി. 19ാം മിനുറ്റില്‍ കൊളംബിയ സാഞ്ചസിെൻറ ഹെഡില്‍ ഒപ്പമെത്തിയെങ്കിലും ഓഫ് സൈഡ് വിസില്‍ മുഴങ്ങി. നിറഞ്ഞുകളിച്ച കൊളംബിയൻ സംഘത്തിെൻറ ആക്രമണങ്ങള്‍ ഫലം കണ്ടത് രണ്ടാം പകുതി അവസാനിക്കാനിരിക്കേയാണ്. കൊർദോബയില്‍ നിന്നും പാസ് സ്വീകരിച്ച മുനോസ് കൊളംബിയയെ ഒപ്പമെത്തിച്ചു.
പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബ്രസീലിന് തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ അവസരം സൃഷ്ടിക്കുന്നതില്‍ കൊളംബിയ മുന്നിട്ടുനിന്നു. മത്സരത്തിെൻറ അവസാന മിനുറ്റില്‍ ബ്രസീലിന് അനുകൂലമായി കോർണർ വീണുകിട്ടിയെങ്കിലും അതിന് അനുവദിക്കാതെ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയത് താരങ്ങളില്‍ നിന്നും കോച്ചില്‍ നിന്നും പ്രതിഷേധമുണ്ടാക്കി. മത്സരത്തിെൻറ ഏഴാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറിന് ഗ്രൂപ്പിലെ രണ്ടാം മഞ്ഞക്കാർഡും ലഭിച്ചതോടെ യുറുഗ്വായ്ക്കെതിരെ മത്സരത്തില്‍ പുറത്തിറക്കേണ്ടി വരും.