ടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന നടക്കാൻ വയ്യാത്ത രോഗികള്‍ക്ക് ഡോക്ടറെ കാണണമെങ്കില്‍ കൂടെയുള്ളവർ എടുത്തു കൊണ്ടുപോകണം.
അല്ലെങ്കില്‍ വീട്ടില്‍നിന്ന് വീല്‍ ചെയറുമായി വരണം. നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രോഗികള്‍ക്ക് ഈ ദുരവസ്ഥ. പുതിയ കെട്ടിടം പൂർത്തീകരിച്ച് പ്രവർത്തനം സജ്ജമായപ്പോള്‍ ചില സംഘടനകളും ബാങ്കുകളും സംഭാവന ചെയ്ത വീല്‍ചെയറാണ് ആശുപത്രിക്കുള്ളത്. ഇതില്‍ പലതുമിപ്പോള്‍ വികലാംഗനായിട്ടുണ്ട്. വളരെ പ്രയാസപ്പെട്ടാണ് രോഗികളെ അത്യാഹിത വിഭാഗത്തിലേക്കും ഒന്നാം നിലയില്‍ പ്രവർത്തിക്കുന്ന ഒ.പിയിലേക്ക് റാമ്ബു വഴിയും എത്തിക്കുന്നത്. ആവശ്യത്തിന് വീല്‍ചെയർ ഇല്ലാത്തതിനാല്‍ വാഹനങ്ങളിലെത്തുന്ന രോഗികള്‍ രോഗികളുമായി പോയിരിക്കുന്ന വീല്‍ചെയർ എത്തുന്നതുവരെ കാത്തിരിക്കണം.
അല്ലെങ്കില്‍ കൂടെയുള്ളവർ രോഗിയെ കൈകളില്‍ താങ്ങിയെടുത്ത് കൊണ്ടുപോകണം. വീല്‍ചെയർ ലഭിക്കാതെ വരുമ്ബോള്‍ രോഗികളും കൂടെയുള്ളവരും ആശുപത്രി ജീവനക്കാരെ ചീത്തവിളിക്കുന്നതായി ജീവനക്കാർ പറയുന്നു. എത്രയും വേഗം ആശുപത്രിക്കാവശ്യമായ വീല്‍ ചെയറുകള്‍ ലഭ്യമാക്കണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്.