വീട്ടില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നവരണോ നിങ്ങള്‍, ഇത് തിളപ്പിച്ചാണോ ഉപയോഗിക്കുന്നത്? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നാടന്‍ പശുവിന്‍റെ പാല്‍ എല്ലായിടത്തും ഇന്ന് കിട്ടണമെന്നില്ല, അതിനാല്‍ പല വീടുകളിലും പാക്കറ്റ് പാല്‍ ആണ് ഉപയോഗിക്കുന്നത്.

ഈ പാല്‍ എല്ലാവരും തന്നെ വാങ്ങിച്ച ശേഷം തിളപ്പിക്കാറുമുണ്ട്. പാക്കറ്റ് പാല്‍ ഇങ്ങനെ തിളപ്പിക്കേണ്ട ആവശ്യം ഉണ്ടോ? പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇത്. പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ട ആവശ്യമില്ല.

ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ.കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുള്‍പ്പെടെയുള്ള അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയില്‍ പാല്‍ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാക്കേജ് ചെയ്ത പാല്‍ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ്, ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വർദ്ധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. അതിനാല്‍ ശരിയായി സംഭരിച്ച്‌ പാക്ക് ചെയ്ത പാസ്ചറൈസ് ചെയ്ത പാല്‍, തിളപ്പിക്കാതെ നേരിട്ട് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്.

അതിനാല്‍ ശരിയായി സംഭരിച്ച്‌ പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാല്‍ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാല്‍ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച്‌ ഗുണൊമൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷകഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാല്‍ 100 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ 10 മിനിറ്റിലധികം തിളപ്പിക്കുമ്ബോള്‍ വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുള്‍പ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും. കൂടുതല്‍ നേരം തിളപ്പിച്ചാല്‍ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാല്‍സ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല.

എന്നാല്‍, പാസ്ചറൈസ് ചെയ്ത പാല്‍ ശരിയായ താപനിലയില്‍ സംഭരിക്കുന്നില്ല എങ്കില്‍, നന്നായി തിളപ്പിച്ച്‌ തന്നെ ഉപയോഗിക്കണം. ഇങ്ങനെ ചെയ്യുമ്ബോള്‍, ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനു പുറമേ, മറ്റൊരു ഗുണമുണ്ട്. തിളപ്പിച്ച പാലില്‍ ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളേക്കാള്‍ കൂടുതല്‍ മീഡിയം, ഷോര്‍ട്ട് ചെയിൻ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ അലർജിയോ ലാക്ടോസ് അസഹിഷ്ണുതയോ കാരണം പാല്‍ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഇത് സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *