കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.രേണുകാസ്വാമി കൊലക്കേസില്‍ ഇയാള്‍ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ റിമാൻഡിലാണ്.വീട്ടില്‍നിന്ന് തയ്യാറാക്കുന്ന ഭക്ഷണം ജയിലിലെത്തിക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ജയിലില്‍നിന്ന് കിട്ടുന്ന ഭക്ഷണം തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് അഭിഭാഷകൻമുഖേന നല്‍കിയ ഹർജിയില്‍ പറയുന്നു. കിടക്ക, ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം കഴിക്കാൻ സ്പൂണ്‍, വായിക്കാൻ പുസ്തകം എന്നിവ വേണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സ്വന്തം ആരാധകൻകൂടിയായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊന്ന കേസില്‍ കഴിഞ്ഞമാസം 11-നാണ് ദർശൻ അറസ്റ്റിലായത്. സുഹൃത്തായ നടി പവിത്ര ഗൗഡ ഉള്‍പ്പെടെ 17 പേരാണ് കേസിലെ പ്രതികള്‍. ഇവരും ജയിലിലാണ്. പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമംവഴി അശ്ലീലസന്ദേശമയച്ചതില്‍ പ്രകോപിതരായി രേണുകാസ്വാമിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ഒന്നാംപ്രതി പവിത്ര ഗൗഡയും രണ്ടാംപ്രതി ദർശനുമാണ്.