‌വീടുകളില്‍ അതിക്രമിച്ച്‌ കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച്‌ മോഷണം; യുവാവ് അറസ്റ്റില്‍

ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ച്‌ കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അജയ് നിഷാദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന ഇത്തരം അഞ്ച് സംഭവങ്ങളില്‍ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജൂലൈ 30 നാണ് ഇയാള്‍ ആദ്യ ആക്രമണം നടത്തിയത്. ഒരു വീട്ടില്‍ കയറി സ്ത്രീയെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ആഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞു. തുടർന്ന് ഇയാള്‍ ഇപ്രകാരം അഞ്ച് സ്ത്രീകളെ ആക്രമിച്ചു.

2022ല്‍ ഇയാളെ ബാലപീഡനക്കേസില്‍ കോടതി ശിക്ഷിച്ചിരുന്നുവെന്നും പ്രതി ആറുമാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു.കേസ് അതിവേഗ കോടതിയില്‍ ഹാജരാക്കുമെന്നും അജയ് നിഷാദിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *