വിൻഡോസ് തകരാറിനെ തുടർന്ന് നെടുമ്ബാശേരിയില്‍ നിന്നുള്ള അഞ്ച് വിമാന സർവീസുകള്‍ ഇന്ന് റദ്ദാക്കി. മുംബൈ, ബംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ സർവീസുമാണ് റദ്ദാക്കിയിരിക്കുന്നത്.
ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. പുലർച്ചെ 2.50നുള്ള മുംബൈ, 5.25 നുള്ള ബംഗളൂരു വഴിയുള്ള ഭുവനേശ്വർ, 9.45നുള്ള ചെന്നൈ, 9.45 നുള്ള ഹൈദരാബാദ്, 11.20 നുള്ള മുംബൈ സർവീസുമാണ് റദ്ദാക്കിയിരിക്കുന്നത്.
വിൻഡോസ് തകരാറു മൂലം ചെക്ക് ഇൻ ചെയ്യാനും, ബാഗേജ് ക്ലിയറൻസ് നടത്താനും പോലും കഴിയാത്ത അവസ്ഥയാണ്.