വിവിധ ഇടങ്ങളില്‍ മഴ; സലാലയില്‍ വാദി നിറഞ്ഞൊഴുകി

ദോഫാർ ഗവർണറേറ്റിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. സലാലയിലെ അദ്‌നൂബ് വാദി നിറഞ്ഞൊഴുകി.

വാദിയിലകപ്പെട്ട നാലുപേരെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

തെക്കൻ ശർഖിയയിലെ മസീറയില്‍ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് നേരത്തെ ഒമാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *