വിഴിഞ്ഞം തുറമുഖത്ത് കപ്പലുകള്‍ എത്താനുള്ള അനുമതികളും ലൈസൻസുകളും ലഭിച്ചെന്ന് എം.ഡി ദിവ്യ എസ്.
അയ്യർ. 12ന് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ചരക്ക് കപ്പലിനെ തുറമുഖത്ത് സ്വീകരിക്കുമെന്നും എം.ഡി വ്യക്തമാക്കി.
ഒന്നര മാസം ട്രയല്‍ റണ്‍ നടക്കും. വിദേശത്ത് നിന്നുള്ള മദർഷിപ്പിന് പിന്നാലെ ചെറുകപ്പലുകളും എത്തുമെന്നും എം.ഡി മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നുള്ള കപ്പലാണ് 12ന് എത്തുന്നത്. 1000 കണ്ടെയ്നറുകളുള്ള യൂറോപ്പില്‍ നിന്നുള്ള മദർ ഷിപ്പാണ് നങ്കൂരമിടുക. കണ്ടെയ്നറുകള്‍ മദർ ഷിപ്പില്‍ നിന്ന് ചെറുകപ്പലുകളിലേക്ക് ക്രെയിനുകള്‍ ഉപയോഗിച്ച് ഇറക്കാനും തിരികെ കയറ്റാനുമാണ് ലക്ഷ്യമിടുന്നത്. ഒന്നര മാസത്തോളം ട്രയണ്‍ റണ്‍ തുടരും.
അദാനി തുറമുഖ കമ്ബനിയുടെ കീഴിലുള്ള മുന്ദ്ര തുറമുഖം വഴി ചരക്കുകപ്പല്‍ എത്തിക്കാനാണ് നീക്കം. സെമി ഓട്ടോമാറ്റിക് ക്രെയിനുകള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് പ്രവർത്തിപ്പിക്കാവുന്ന വിധമാണ് സജ്ജീകരണം. ഐ.എൻ.വൈ.വൈ 1 എന്ന കോഡ് ആണ് തുറമുറത്തിന് നല്‍കിയിട്ടുള്ളത്.
തുറമുഖത്തിന്‍റെ ആദ്യഘട്ടം പ്രവർത്തനത്തിനുള്ള ക്രെയിനുകള്‍ നേരത്തേ ചൈനയില്‍ നിന്ന് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.