‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവില്‍ 31 ക്രെയിനുകള്‍ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.

സഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം തുറമുഖത്തെ എൻ എച് 66- മായി ബന്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. അതിനിടെ വിഴിഞ്ഞതെ നിയമനം നടത്തുന്നത് സർക്കാരല്ലെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖം ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *