വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ ജൂലൈ 11ന് എത്തും. ജൂലൈ 12ന് കപ്പല്‍ തുറമുഖത്ത് നങ്കുരമിടും. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പല്‍ എത്തുന്നത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാണ് എത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. പൊതുജനങ്ങള്‍ക്കും പരിപാടി കാണാനുള്ള സൗകര്യമൊരുക്കും. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി ചരക്ക് കപ്പലിനെ സ്വീകരിക്കും. യൂറോപ്പില്‍ നിന്നുള്ള മദര്‍ഷിപ്പ് മുന്ദ്രാ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
എത്ര വലിയ കപ്പലുകള്‍ക്കും അടുക്കാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കി കഴിഞ്ഞു. അതിന്റെ പരീക്ഷണത്തിന് കൂടിയാണ് മദര്‍ഷിപ്പെത്തുന്നത്. മദര്‍ഷിപ്പില്‍ നിന്ന് ഫീഡര്‍ ഷിപ്പുകളിലേക്കും തിരിച്ചും ചരക്ക് കയറ്റി ഇറക്കുന്ന ട്രയലും ഇതിന്റെ ഭാഗമായി നടക്കും. മദർഷിപ്പ് എത്തുന്നതിന് പിന്നാലെ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തും. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു. ആയിരത്തിലധികം കണ്ടെയ്‌നറുകളുമായി യൂറോപ്പില്‍നിന്നുള്ള കപ്പലാവും ആദ്യം തുറമുഖത്ത് എത്തുയെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.