കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി.
വിഴിഞ്ഞം തുറമുഖത്തെ പ്രൗഢമായ ചടങ്ങിലേക്ക് 10.28 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിച്ചേര്‍ന്നു. വാദ്യ ഘോഷങ്ങളോടെ മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് സ്വീകരിച്ചു.
മുഖ്യാതിഥിയായി സംബന്ധിക്കുന്ന കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളിലനും ചടങ്ങിലേക്ക് ഊഷ്മള വരവേല്‍പ്പു നല്‍കി. യാര്‍ഡില്‍ ശിലാഫലകം അനാച്ഛാദനം ചെയ്ത ചടങ്ങ് വര്‍ണാഭമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ സാന്‍ ഫര്‍ണാണ്ടോ കപ്പലിനെ സ്വീകരിച്ചു. കപ്പലിന്റെ ക്യാപ്റ്റനും സ്വീകരണം നല്‍കി. വന്‍ ജനാവലിയാണ് ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്. പ്രദേശ വാസികള്‍ കാലത്തു തന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ ഒഴുകിയെത്തി. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന പേരില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ക്ഷണിച്ച സ്ഥലം എം പി ശശി തരൂര്‍ സംബന്ധിച്ചില്ല.