അവശ്യ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിൻ കെ. എന്തുകൊണ്ടാണ് വിറ്റാമിൻ കെ പ്രധാനമായിരിക്കുന്നത്? രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ.
വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ കെ സഹായിക്കുന്നു. കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിൻ കെ വിവിധ ശാരീരിക പ്രവർത്തനങ്ങളില്‍ നിർണായക പങ്ക് വഹിക്കുന്നു. പ്രോട്ടീനും നാരുകളും കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിനും വിറ്റാമിൻ കെ മികച്ചതാണ്.
രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകളെ സമന്വയിപ്പിക്കുന്നതില്‍ വിറ്റാമിൻ കെ വലിയ പങ്ക് വഹിക്കുന്നു. എല്ലുകളുടെ സാന്ദ്രതയും ശക്തിയും നിലനിർത്താൻ വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവ ഏതെല്ലാമാണെന്നും ഇവയുടെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം.
ചീര: വിറ്റാമിൻ കെ ധാരാളമായി അടങ്ങിയ മറ്റൊരു ഇലക്കറിയാണ് ചീര. ഇത് സാലഡുകളിലോ ഓംലെറ്റുകളിലോ സ്മൂത്തികളിലോ ചേർക്കാവുന്നതാണ്. ഇതിലെ ഉയർന്ന ജലാംശവും നാരുകളും ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
ബ്രോക്കോളി: ബ്രോക്കോളി വൈറ്റമിൻ കെ സമ്ബുഷ്ടമാണ്. മാത്രമല്ല, ഇവ നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ്. ഈ ക്രൂസിഫറസ് പച്ചക്കറി ആവിയില്‍ വേവിച്ച് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇത് വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭരം കുറയ്ക്കാൻ സഹായിക്കും.
ബ്രസ്സല്‍സ് സ്പ്രൗട്ട്സ്: വിറ്റാമിൻ കെയുടെ മികച്ച ഉറവിടമാണ് ബ്രസ്സല്‍സ് സ്പ്രൗട്ട്സ്. അവയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണ്. ഇവ ഒലിവ് ഓയിലില്‍ പാകം ചെയ്യുന്നതാണ് കൂടുതല്‍ ഫലം ചെയ്യുക.
ഗ്രീൻ ലെറ്റ്യൂസ്: റോമൈൻ, ഗ്രീൻ ലീഫ് ലെറ്റൂസ് തുടങ്ങിയ ഇനങ്ങള്‍ വിറ്റാമിൻ കെയുടെ നല്ല ഉറവിടങ്ങളാണ്. ഇവയില്‍ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അവക്കാഡോ: ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ പഴമാണ്പ്രൂണ്‍സ്. വിറ്റാമിന്‍ കെയും പ്രൂണ്‍സില്‍ അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ പീസ്: വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിരിക്കുന്നു. ബീഫ് ലിവറിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു.