തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ആന്ധ്രാപ്രദേശ് വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം ആകുന്നതോടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
കൂടിക്കാഴ്ചയുള്ള താത്പര്യം അറിയിച്ച് നായിഡു രേവന്ത് റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. വിഭജനം പൂര്‍ത്തിയായി പത്ത് വര്‍ഷം പിന്നിടുമ്ബോള്‍ ഇരു സംസ്ഥാനങ്ങളും അവരുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരുമിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ വേഗത്തില്‍ത്തന്നെ നമ്മള് തീരുമാനിക്കേണ്ടതുമാണെന്നും അതിനാല്‍ ജൂലൈ ആറിന് കൂടിക്കാഴ്ച നടത്താമെന്നും നായിഡു കത്തില്‍ പറയുന്നു.