ഒളിംപിക്സില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗാട്ട് നല്‍കിയ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും.
ഇന്നലെ വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. സംയുക്ത വെള്ളി മെഡലിനായാണ് അപ്പീല്‍.
പരീസില്‍ നാല് അഭിഭാഷകരാണ് വിനേഷിന് വേണ്ടി ഹാജരായത്. ഇന്ന് ഇന്ത്യൻ അഭിഭാഷകനായ ഹരിഷ് സാല്‍വെ ഇന്ന് ഫോഗട്ടിന് വേണ്ടി ഹാജരാകും. സെമി ഫൈനലിന് മുമ്ബ് നടത്തിയ പരിശോധനയില്‍ ഫോഗട്ടിന്റെ ഭാരം കൃത്യമായിരുന്നു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങിനെതിരെ മറ്റൊരു കേസും വിനേഷ് നല്‍കിയിട്ടുണ്ട്. ഈ കേസ് ദില്ലി ഹൈക്കോടതിയിലാണ്.