തിരൂർ :
തിരൂർ ബസ്റ്റാൻഡിൽ വെച്ച് വിദ്യാർത്ഥിയെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സംഘം ചേർന്ന് അക്രമിക്കുകയും ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ സ്വദേശി കോളറാട്ടിൽ ദിൽഷാദുൽ ഗഫാർ(21) കൂട്ടായി സ്വദേശി ചേക്കിന്റെ പുരക്കൽ അഹമ്മദ് ലിയാഖ്(19) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർത്ഥികൾ തമ്മിൽ വാക്കു തർക്കം ഉണ്ടായതിൽ പുറത്തുനിന്നും വന്ന പ്രതികൾ വെട്ടം സ്വദേശിയായ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.